ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്
ഭൂപടം

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് ബോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് കുത്തിയതോട് ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 9.8 ച.കി.മീറ്ററാണ്. പടിഞ്ഞാറ് അറബിക്കടലും വടക്ക് കുത്തിയതോടും ചങ്ങരം തോടും കിഴക്ക് തോണിത്തോടും തെക്ക് തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡിന്റെയും തുറവൂര്‍ കുമ്പളങ്ങി റോഡിന്റെയും  ഭാഗങ്ങളും ചാവടി പള്ളിത്തോട് റോഡും അതിരിട്ടു നില്‍ക്കുന്ന കുത്തിയതോട് പ്രദേശത്തിന്റെ ആദ്യകാല നാമം തുറവൂര്‍ വടക്ക് എന്നായിരുന്നു. തുറവൂര്‍ എന്ന പേര് സുരപുരി എന്ന സംസ്കൃത പദത്തില്‍ നിന്നും ഉണ്ടായതാണെന്നു പറയപ്പെടുന്നു. സുരപുരി എന്നാല്‍ ദേവന്മാരുടെ നാട് എന്നാണ്. അറബിക്കടലിനും വേമ്പനാട്ടുകായലിനും  ഇടയ്ക്കുള്ള ഈ ഭൂപ്രദേശം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടല്‍  വെച്ചുണ്ടായതാണെന്നാണ് ഗവേഷകരുടെ വാദം

KUTHIATHODE GP
  • NOTIFICATION
  • MAP