ഭൂമിശാസ്ത്രം
പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തോണിത്തോടും വടക്ക് കുത്തിയതോട് തോട്, വല്ലേത്തോട്, ചങ്ങരം തോട്, ചാപ്പക്കടവ് ഇവയും തെക്ക് തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡ്, ദേശതോടു വരെയുള്ള തുറവൂര്‍ കുമ്പളങ്ങി റോഡിന്റെ ഭാഗം, അറയ്ക്കല്‍ തോട്, കരേത്തോട്, ചാവടിപ്പാലം മുതല്‍ പടിഞ്ഞാറോട്ടുള്ള പള്ളിത്തോട് റോഡ് ഇവയും അതിരിട്ടു കിടക്കുന്ന ഈ ഭൂപ്രദേശത്തിന് 985.46 ഹെക്ടര്‍ വിസ്തീര്‍ണ്ണമുണ്ട്. കടലിനോട് ചേര്‍ന്ന് മണലും അതിനുകിഴക്ക് പള്ളിത്തോട് പൊഴിച്ചാല്‍ വരെ ചെളി കലര്‍ന്ന മണലും പിന്നെ പൊഴിച്ചാലും അതിനു കിഴക്ക് ചെളി കലര്‍ന്ന കരിനിലങ്ങളും അതിനു കിഴക്ക് ചെളി കലര്‍ന്ന മണ്ണും ആകുന്നു, 2,3,4 വാര്‍ഡുകളെ 1-ാം വാര്‍ഡില്‍ നിന്നും വേര്‍തിരിച്ച്കൊണ്ട് തെക്കുവടക്കായി കടന്നുപോകുന്ന എന്‍ എച്ച് 47-ല്‍ നിന്നും പടിഞ്ഞാറോട്ട് ശരാശരി 300 മീറ്ററും കിഴക്കോട്ട് ശരാശരി 250 മീറ്ററും വീതിയില്‍ മണല്‍പ്രദേശമാണ്. 1-ാം വാര്‍ഡിന്റെ ശേഷിച്ച കിഴക്കുഭാഗം മണലും ചെളിയും കലര്‍ന്ന കരഭൂമിയും നിലങ്ങളും ചതുപ്പുകളും തോടുകളും ഇടകലര്‍ന്ന പ്രദേശവുമാകുന്നു.