കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്
ജനങ്ങളുടെ പങ്കാളിത്തത്തോടെ സാമൂഹിക നീതിയും സാമ്പത്തിക വികസനവും ഉറപ്പാക്കി, സ്വയംപര്യാപ്തവും സുസ്ഥിരവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക എന്നതാണ് പഞ്ചായത്തുകളുടെ കാഴ്ചപ്പാട്.
ദൗത്യം
- പ്രാദേശിക തലത്തിൽ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുക.
- ഗ്രാമവികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക.
- ദാരിദ്ര്യ നിർമാർജനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക.
- കുടിവെള്ളം, ശുചിത്വം, റോഡുകൾ, പൊതുവിളക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക.
- പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുക.
- ജനാധിപത്യ വികേന്ദ്രീകരണത്തിലൂടെ ജനങ്ങളുടെ തീരുമാനമെടുക്കൽ പ്രക്രിയയിൽ പങ്കാളിത്തം വർധിപ്പിക്കുക.