ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

വിനീഷ് വി

പ്രസിഡൻ്റ്

വത്സല

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മോഹന്‍ദാസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജകല

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി എ ഷെറീഫ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മേരി ഗ്രേയ്സ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 പഞ്ചായത്തിന്റെ പേര് : കുത്തിയതോട്  ഉള്പ്പെടുന്നവില്ലേജുകള് : കുത്തിയതോട് ബ്ലോക്ക്പഞ്ചായത്ത്  : പട്ടണക്കാട്  താലൂക്ക്:  ചേര്‍ത്തല  ജില്ല :  ആലപ്പുഴ അസംബ്ലിമണ്ഡലം : അരൂര്‍  പാർലമെന്‍റ് മണ്ഡലം:  ആലപ്പുഴ ബ്ലോക്ക്പഞ്ചായത്ത് ഡിവിഷൻ : കുത്തിയതോട്, നാലുകുളങ്ങര,മനക്കോടം, ചങ്ങരം 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് ബോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് കുത്തിയതോട് ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 9.8 ച.കി.മീറ്ററാണ്. പടിഞ്ഞാറ് അറബിക്കടലും വടക്ക് കുത്തിയതോടും ചങ്ങരം തോടും കിഴക്ക് തോണിത്തോടും തെക്ക് തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡിന്റെയും തുറവൂര്‍ കുമ്പളങ്ങി റോഡിന്റെയും  ഭാഗങ്ങളും ചാവടി പള്ളിത്തോട് റോഡും അതിരിട്ടു നില്‍ക്കുന്ന കുത്തിയതോട് പ്രദേശത്തിന്റെ ആദ്യകാല നാമം തുറവൂര്‍ വടക്ക് എന്നായിരുന്നു. തുറവൂര്‍ എന്ന പേര് സുരപുരി എന്ന സംസ്കൃത പദത്തില്‍ നിന്നും ഉണ്ടായതാണെന്നു പറയപ്പെടുന്നു. സുരപുരി എന്നാല്‍ ദേവന്മാരുടെ നാട് എന്നാണ്. അറബിക്കടലിനും വേമ്പനാട്ടുകായലിനും  ഇടയ്ക്കുള്ള ഈ ഭൂപ്രദേശം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടല്‍  വെച്ചുണ്ടായതാണെന്നാണ് ഗവേഷകരുടെ മതം. സ്വാതന്ത്യ്രാനന്തര കാലഘട്ടത്തില്‍ ഈ നാടിന്റെ  സാമൂഹ്യ സാമ്പത്തിക പുരോഗതിയെ ഏറ്റവും സ്വാധീനിച്ച കാര്‍ഷിക...

കൂടുതൽ വായിക്കുക